New Updates

മൂന്നു ദിവസത്തില്‍ കേരളത്തില്‍ നിന്നു മാത്രം 17.80 കോടി; ബാഹുബലി ആകാശ ഉയരത്തില്‍

ബാഹുബലി 2- ദ കണ്‍ക്ലൂഷന്‍ ഇന്ത്യന്‍ സിനിമാ ലോകത്തും ആഗോള പ്രേക്ഷകര്‍ക്കു മുന്നിലും അല്‍ഭുതമാകുകയാണ്. കേരള ബോക്‌സ്ഓഫിസിലും ഇതുവരെ കാണാത്ത തരംഗമാണ് ഈ എസ്എസ് രാജമൗലി ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ മൂന്നു ദിനങ്ങള്‍കൊണ്ട് 17.80 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ദിന കളക്ഷന്റെ റെക്കൊഡും അടുത്തൊന്നും തകര്‍ത്തെറിയാന്‍ സാധിക്കാത്ത തരത്തിലാണ് ബാഹുബലി 2 കേരള ബോക്‌സ്ഓഫിസില്‍ അരങ്ങേറിയത്. ആദ്യദിനത്തില്‍ 6.5 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ 4.31 കോടി രൂപയുടെ റെക്കോഡാണ് പഴങ്കഥയായത്. രണ്ടാം ദിനത്തില്‍ 5 കോടി കളക്റ്റ് ചെയ്ത ചിത്രം മൂന്നാം ദിവസത്തില്‍ 6.3 കോടി രൂപ കളക്റ്റ് ചെയ്തു. പ്രവൃത്തി ദിവസങ്ങളായി അടുത്ത ദിവസങ്ങളിലേക്ക് പോലും പലയിടങ്ങളിലും 80 ശതമാനത്തിലേറെ ബുക്കിംഗ് പൂര്‍ത്തിയായികഴിഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *