‘തല്ലുമാല’ മൊത്തം ബിസിനസ് 72 കോടിയില്‍

‘തല്ലുമാല’ മൊത്തം ബിസിനസ് 72 കോടിയില്‍

ഖാലിദ് റഹ്മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ ടോട്ടല്‍ ബിസിനസില്‍ സ്വന്തമാക്കിയത് വന്‍ നേട്ടം. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 48-50 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സിലും മികച്ച ബിസിനസാണ് നടത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വാരാന്ത്യത്തോടെ പുറത്തുവരും. മറ്റ് തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകരണമാണ് ഒടിടി റിലീസിനു ശേഷം ലഭിക്കുന്നത്. 71.36 കോടി രൂപയുടെ ബിസിനസ് ചിത്രം നേടിക്കഴിഞ്ഞതായി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ടൊവീനോ തോമസും (Tovino Thomas) കല്യാണി പ്രിയദര്‍ശനും (Kalyani Priyadarshan) മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം യുവാക്കളെ ആകര്‍ഷിക്കുന്ന കളർഫുൾ എൻറർടൈനര്‍ എന്ന നിലയില്‍ തിയറ്ററുകളില്‍മികച്ച വിജയം നേടി. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ നിര്‍മിക്കുമെന്ന ചിത്രത്തിനായി മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.

Film scan Latest