അനുരാഗ കരിക്കിന്‍വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ ഇന്ന് തിയറ്ററുകളിലെത്തുതയാണ്. ടൊവീനോ തോമസും (Tovino Thomas) കല്യാണി പ്രിയദര്‍ശനും (Kalyani Priyadarshan) മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം പാട്ടും ഡാൻസും കോമഡിയും ആക്ഷനും എല്ലാം നിറഞ്ഞ കളർഫുൾ എൻറർടൈനർ ആണെന്ന സൂചനയാണ് ട്രെയിലറും പാട്ടുകളും പ്രൊമോ വിഡിയോകളും നല്‍കുന്നത്. ചിത്രത്തിന്‍റെ കേരള പ്രീ-ബുക്കിംഗ് 1.4 കോടി രൂപയിലെത്തിയത് പ്രേക്ഷകരുടെ ആവേശം വ്യക്തമാക്കുന്നതാണ്. ചിത്രത്തിന്‍റെ തിയറ്റര്‍ ലിസ്റ്റ് കാണാം.
യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമാണ് ഉള്ളത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ നിര്‍മിക്കുമെന്ന ചിത്രത്തിനായി മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്.