‘തല്ലുമാല’ സെപ്റ്റംബര്‍ 11 മുതല്‍ നെറ്റ്ഫ്ളിക്സില്‍

‘തല്ലുമാല’ സെപ്റ്റംബര്‍ 11 മുതല്‍ നെറ്റ്ഫ്ളിക്സില്‍

ഖാലിദ് റഹ്മാന്‍ (Khalid Rahman) സംവിധാനം ചെയ്യുന്ന ‘തല്ലുമാല’യുടെ ഒടിടി റിലീസ് സെപ്റ്റംബര്‍ 11ന് നെറ്റ്ഫ്ളിക്സിലൂടെ. ടൊവീനോ തോമസും (Tovino Thomas) കല്യാണി പ്രിയദര്‍ശനും (Kalyani Priyadarshan) മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം യുവാക്കളെ ആകര്‍ഷിക്കുന്ന കളർഫുൾ എൻറർടൈനര്‍ എന്ന നിലയില്‍ തിയറ്ററുകളില്‍മികച്ച വിജയം നേടി. ചിത്രം തിയറ്ററുകളില്‍ 47 കോടിക്കടുത്ത് കളക്റ്റ് ചെയ്തെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ നിര്‍മിക്കുമെന്ന ചിത്രത്തിനായി മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.

Latest Upcoming