മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ തമിഴ് സൂപ്പര്‍ താരം വിജയ് മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രം പൂജയോടെ തുടങ്ങി. വരും ദിവസങ്ങളില്‍ ഫസ്റ്റ് ലുക്കും ടീസറും തയാറാക്കിയ ശേഷം ചിത്രത്തിന്‍റെ ഷൂട്ടിംഗിലേക്ക് കടക്കും എന്നാണ് അണിയറ പ്രവർത്തകർ നല്‍കുന്ന വിവരം. തൃഷ 14 വർഷങ്ങള്‍ക്കു ശേഷം വിജയുടെ നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ വിക്രം വന്‍ഹിറ്റായി മാറിയ സാഹചര്യത്തില്‍ വന്‍ പ്രതീക്ഷകളാണ് ദളപതി 67-നെ കുറിച്ച് ഉയർന്നിട്ടുള്ളത്. വിക്രം, കൈതി എന്നീ ചിത്രങ്ങളെ കൂട്ടിയിണക്കി ലോകേഷ് തുടക്കമിട്ട് ‘ലോകേഷ് സിനിമാറ്റിക് യൂണിവേര്‍സ്’-ന്‍റെ ഭാഗമാകുമോ ദളപതി 67 എന്ന് വലിയ ചര്‍ച്ചകള്‍ ഇതിനകം സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ എല്‍സിയു-വില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതായിരിക്കും വിജയ് ചിത്രമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.