‘ബീസ്റ്റി’നു ശേഷം വിജയ് (Thalapathy Vijay) നായകനായി തിയറ്ററുകളിലെത്തിയ ‘വാരിസ്’-ന്‍റെ ഗ്രോസ് കളക്ഷന്‍ 10 കോടി പിന്നിട്ടു. 6 ദിനങ്ങളിലാണ് ചിത്രം ഈ കളക്ഷനിലേക്കെത്തിയത്. കേരളത്തിലെ വിതരണക്കാര്‍ക്ക് ചിത്രം ലാഭം നല്‍കണമെങ്കില്‍ ഇനിയും 5-6 കോടി കളക്ഷന്‍ ലഭിക്കണമെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. വംശി പൈഡിപള്ളി (Vamshi Paidipalli) സംവിധാനം ചെയ്ത ചിത്രം പൊങ്കല്‍ റിലീസായി എത്തി തമിഴകത്തെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.
ആഗോള തലത്തില്‍ ആദ്യ 5 ദിവസങ്ങളില്‍ നിന്നായി വാരിസ് 150 കോടി രൂപയുടെ കളക്ഷനിലേക്ക് എത്തിയിട്ടുണ്ട്. രശ്‍മിക മന്ദാന (Rashmika Mandana) ആണ് നായിക. വിജയുടെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫാമിലി എന്‍റര്‍ടെയ്നറാണ് വാരിസ്. റിലീസ് ദിനത്തില്‍ കളക്ഷനില്‍ അജിത്തിന്‍റെ തുനിവിന് മികച്ച റിലീസും കളക്ഷനും ലഭിച്ചെങ്കിലും പിന്നീടുള്ള ദവസങ്ങളിലെ കണക്കു പ്രകാരം ഇപ്പോള്‍ വിജയ് ചിത്രം മുന്നിലെത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.