മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എഎല്‍ വിജയ് സംവിധാനം ചെയ്ത തലൈവി എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. കങ്കണ റണൗത്ത് ജയലളിതയായി എത്തുന്ന ചിത്രം ഏപ്രില്‍ 23നാണ് തിയറ്ററുകളില്‍ എത്തുക.ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. അരവിന്ദ് സാമിയാണ് എംജിആര്‍ ആകുന്നത്. കരുണാനിധിയുടെ വേഷത്തില്‍ സമുദ്രക്കനിയും എത്തുന്നു.
ഹിന്ദിയില്‍ ‘ ജയ’ എന്ന പേരിലാണ് ചിത്രം എത്തുക.ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നിട്ടുണ്ട്. അയേണ്‍ ലേഡി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നിത്യ മേനോനാണ് നായികയാകുന്നത്. വിഷ്ണു ഇന്ദൂരിയാണ് തലൈവി നിര്‍മിക്കുന്നത്. ക്യൂന്‍ എന്ന പേരില്‍ രമ്യാ കൃഷ്ണനെ നായികയാക്കി ഗൗതം മേനോന്‍ ഒരു വെബ്ബ്‌സീരിസും ജയലളിതയുടെ ജീവിതം പ്രമേയമാക്കി തയാറാക്കിയിരുന്നു.
AL Vijay directorial Thalaivi releasing on April 23rd. The movie based on former Tamil Nadu CM late. J Jayalalitha has Kankana Ranaut in the lead role. Here is the trailer.