അജിത് കുമാറും ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ഷൂട്ടിംഗ് നവംബര്‍ ആദ്യ വാരത്തില്‍ പൂര്‍ത്തിയാതും. പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തിയറ്ററുകളിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന വിശ്വാസത്തിന്റെ അവസാന ഷെഡ്യൂള്‍ മുംബൈയില്‍ ആയിരിക്കും. വിശ്വാസത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ അജിത് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. വില്ലന്‍, വാലി എന്നീ ചിത്രങ്ങളില്‍ അജിത് നേരത്തേ ഇരട്ട വേഷത്തില്‍ എത്തിയിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്‍ടെയ്‌നറായാണ് വിശ്വാസം ഒരുങ്ങുന്നത്.
പുറത്തിറങ്ങിയ ലുക്ക് പോസ്റ്ററുകളിലും അജിതിന്റെ രണ്ട് ലുക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിനൊപ്പം കൂടുതല്‍ യംഗായ ലുക്കിലും താരം എത്തുന്നു. നേരത്തേ ഫെബ്രുവരിയില്‍ ഷൂട്ടിംഗ് തുടങ്ങി ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഷൂട്ടിംഗ് നീണ്ടു പോകുകയായിരുന്നു. ശിവയും അജിതും അവസാനമായി ഒന്നിച്ച വിവേകം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നയന്‍താര നായികയാകുന്ന വിശ്വാസത്തിന് ഡി ഇമ്മാനാണ് സംഗീതം നല്‍കുന്നത്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ