ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ (Sidharth Bharathan) സംവിധാനം ചെയ്ത ‘ജിന്ന്’ (Djinn) ഉടന്‍ തിയറ്ററുകളിലെത്തുന്നു. സൗബിന്‍ ഷാഹിറും (Soubin Shahir) ശാന്തി ബാലചന്ദ്രനും (Santhi Balachandran) മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന സസ്‌പെന്‍സ് ഡ്രാമയാണ്. രാജേഷ് ഗോപിനാഥന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്‍ ടീസര്‍ പുറത്തിറങ്ങി. തന്‍റെ അമ്മ കെപിഎസി ലളിതയുടെ ജന്മദിനത്തിലാണ് സിദ്ധാര്‍ത്ഥ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
ലിയോണ ഷെണോയിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ ജിന്നിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ജിന്നിനായി ക്യാമറ ചലിപ്പിച്ചത്. ഭവന്‍ ശ്രീകുമാറിന്റെതാണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം നല്‍കി. ദിലീപും നമിതാ പ്രമോദും പ്രധാന വേഷങ്ങളില്‍ എത്തിയ ‘ ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റോഷന്‍ മാത്യു മുഖ്യ വേഷത്തിലെത്തുന്ന ‘ചതുരം’ എന്നൊരു ചിത്രവും സിദ്ധാര്‍ത്ഥ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആകാംക്ഷയുണര്‍ത്തി സൗബിനിന്‍റെ ‘ജിന്ന്’, ടീസര്‍ കാണാം