ദുല്‍ഖറിന്‍റെ ‘ലെഫ്റ്റനന്‍റ് രാം’ മൂന്ന് ഭാഷകളില്‍, ടീസര്‍ കാണാം
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തില്‍ ലെഫ്റ്റനന്‍റ് റാം ആയാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ഖറിന്‍റെ 38-ാം ജന്‍മദിനത്തില്‍ പിറന്നാള്‍ സമ്മാനമായാണ് ടീസര്‍ പുറത്തിറങ്ങിയത്. ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു ഫിക്ഷന്‍ ആണ്. ഒരു പ്രണയകഥയായും ചിത്രത്തെ കാണാമെന്ന് സംവിധായകന്‍ പറയുന്നു.
വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 1964ല്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തിന് കശ്മീരാണ് പ്രധാന ലൊക്കേഷന്‍ ആയത്. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും ചിത്രം പുറത്തിറങ്ങും.
Here is the teaser for Dulquer Salmaan’s Telugu movie Lieutenant Ram. The Hanu Raghavappudi directorial will have Tamil and Malayalam versions also.