തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ഗെയിം ഓവറില്‍ തപ്‌സി മുഖ്യ വേഷത്തില്‍ എത്തും. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
വിക്രം വേദ, തമിഴി പടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈ നോട്ട് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരു കഥാപാത്രമായാണ് താരം എത്തുന്നത്. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും നിര്‍മാണത്തില്‍ പങ്കാളിയാണ്. കാവ്യ രാംകുമാറും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. കൂടുതലായി ഇനി തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തപ്‌സി ഒരുങ്ങുന്നതെന്നാണ് സൂചന
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് രശിലാമ എന്നു വാട്ട്‌സാപ്പ് ചെയ്യൂ