മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച അഭിപ്രായം സ്വന്തമാക്കി കഴിഞ്ഞു. 5 കോടി ബജറ്റില്‍ ഒരുക്കിയ ഈ ചിത്രത്തിന് അന്താരാഷ്ട്ര സ്വഭാവമാണുള്ളതെന്ന് ഏവരും സാക്ഷ്യപ്പെടുത്തുന്നു. പാര്‍വതി മുഖ്യവേഷത്തിലെത്തിയ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആസിഫ് അലിയും അഭിനയിച്ച ചിത്രം 7 ദിവസങ്ങള്‍ കൊണ്ട് 7 കോടി രൂപയ്ക്കടുത്താണ് കളക്റ്റ് ചെയ്തിട്ടുള്ളത്. ഗ്രേറ്റ്ഫാദറിന്റെ റിലീസ് ചിത്രത്തിന്റെ കളക്ഷനെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.
വരുന്ന ആഴ്ച കൂടുതല്‍ വിഷു റിലീസ് ചിത്രങ്ങള്‍ എത്തുന്നതോടെ ചിത്രത്തിന്റെ കളക്ഷന്‍ വലിയ തോതില്‍ കുറഞ്ഞേക്കാം. ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രം മള്‍ട്ടിപ്ലക്‌സുകളില്‍ മികച്ച പ്രകടനം തുടരുകയാണ്.
Tags:mahesh narayananparvathytakeoff