ഈ വര്‍ഷം നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ പ്രീതി നേടിയ ചിത്രമായി മാറിയിരിക്കുകയാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ്. പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം കേരള ബോക്‌സ്ഓഫിസില്‍ നിന്ന് 28 ദിവസത്തില്‍ നേടിയത് 14.2 കോടി രൂപയാണ്. വേള്‍ഡ് വൈഡ് കളക്ഷനില്‍ ചിത്രം 26.5 കോടി രൂപ മറികടന്നിട്ടുണ്ട്. ആദ്യ ആഴ്ചയില്‍ കേരള ബോക്‌സ്ഓഫിസില്‍ നിന്ന് 6.7 കോടി കളക്റ്റ് ചെയ്ത ചിത്രം 16 ദിവസത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഒരു കോടി നേട്ടം സ്വന്തമാക്കിയിരുന്നു.
Tags:boxoffice collectionmahesh narayananparvathytakeoff