മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഉല്‍സവ ചിത്രത്തിന്റെ ഏല്ലാ ചേരുവകളോടെയുമാണ് തയാറാക്കുന്നത്. ഒരല്‍പ്പം ചട്ടമ്പിത്തരമൊക്കെ കയ്യിലുള്ള എഡ്വേര്‍ഡ് ലിവിങ്‌സ്റ്റണ്‍ എന്ന കോളെജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. കോളെജിലെ ചില തെമ്മാടികളായി വിദ്യാര്‍ത്ഥികളെ അടക്കാനായി പ്രിന്‍സിപ്പള്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് ഇയാളെ കൊണ്ടുവരുന്നത്. ഭവാനി ദുര്‍ഗ എന്ന ഐപിഎസ് ഓഫിസറായി വരലക്ഷ്മി ശരത് കുമാര്‍ എത്തുന്നു. പൊലീസ് വേഷത്തില്‍ ഉണ്ണി മുകുന്ദനുമുണ്ട്. ഗോകുല്‍ സുരേഷ് ഒരു വിദ്യാര്‍ത്ഥിയുടെ വേഷത്തില്‍ എത്തുന്നു.
ഉയര്‍ന്ന ബജറ്റില്‍ ഒരുക്കുന്ന ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് ആണ് നിര്‍മിക്കുന്നത്.
Tags:ajay vasudevmammoottyudayakrishna