പി & ജി സിനിമാസിന്‍റെ ബാനറിൽ പ്രേം ആർ നമ്പ്യാർ സംവിധാനം ചെയ്ത ‘സ്വപ്നങ്ങൾക്കപ്പുറം’ 30 മുതല്‍ ആക്ഷന്‍ ഒടിടിയില്‍. ചിത്രം നിർമ്മിക്കുന്നത് എൻ. കെ ഭാസ്ക്കരൻ പയ്യന്നൂർ ആണ്. കഥ, തിരക്കഥ,സംഭാഷണം, ഗാനരചനഎന്നിവ നിർവഹിക്കുന്നത് എൻ കെ ഭാസ്കരൻആണ്.സംഗീതം പ്രേംകുമാർ മുംബൈ.ചായാഗ്രഹണം ഷാജി ജേക്കബ്.എഡിറ്റിംഗ് അനന്തു. കലാസംവിധാനം ബാലൻ കൈതപ്രം. പ്രൊഡക്ഷൻ കൺട്രോളർ റിയാസ് മുഹമ്മദ്. വസ്ത്രാലങ്കാരം.ബാലൻ മട്ടന്നൂർ. മേക്കപ്പ് പുനലൂർ രവി. കൊറിയോഗ്രാഫർ ഇoതിയാസ് അബൂബക്കർ.സ്റ്റിൽസ് സുധി കെ സഞ്ജു. ഡിസൈൻസ് സജീഷ് എം ഡിസൈൻസ്.
അഭിനേതാക്കൾ. ദിവ്യദർശൻ, ഇബ്രാഹിംകുട്ടി,സന്തോഷ് കീഴാറ്റൂർ,പ്രിയ, സീമ ജി നായർ, തങ്കച്ചൻ(ഫ്ലവർസ് ടി വി ഫെയിം )സന്തോഷ് കോമഡി സ്റ്റാർ, റോബിൻ മച്ചാൻ, ശിവദാസൻമട്ടന്നൂർ, പ്രേംരാജ്, പ്രേംകുമാർ മുംബൈ.എൻ. കെ ഭാസ്കരൻ,സുമേഷ് തമ്പി,ഉഷ പയ്യന്നൂർ തുടങ്ങിയവരാണ്.
മിശ്രവിവാഹത്തിന്‍റെ പ്രാധാന്യവും പ്രണയ ജീവിതത്തിലെ പരസ്പരമുള്ള ഗാഡമായ സ്നേഹബന്ധത്തിന്‍റെ കഥയും വ്യക്തമാക്കുകയാണ് സ്വപ്നങ്ങൾക്കപ്പുറം എന്ന ചിത്രത്തിലൂടെ.നിഗൂഢമായ രഹസ്യത്തിന്റെ അന്വേഷണ വഴികളിൽ, ഒരു സ്വകാര്യ ബാങ്കിൽ ജീവനക്കാരനായ കുര്യന്റെയും റംലയുടെയും സംഭവബഹുലമായ കഥയാണ് സിനിമ പറയുന്നത്. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.
Prem R Nambiar directorial ‘Swapnangalkkappuram’ is now streaming on Action OTT.