മലയാളത്തിലെ മാധ്യമ പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണായക വ്യക്തിത്വമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജീവചരിത്രം സിനിമയാകുന്നു. മാധ്യമ നിരീക്ഷകനും കോളമിസ്റ്റും മുന്‍ എംപിയുമായ സെബാസ്റ്റിയന്‍ പോള്‍ ആദ്യമായി എഴുതുന്ന തിരക്കഥയില്‍ സംവിധായകന്‍ കമല്‍ ആയിരിക്കും ചിത്രം ഒരുക്കുന്നത്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നെയ്യാറ്റിന്‍കരയിലെ കൂടില്ലാവീട്ടില്‍ നിന്നും ആരംഭിച്ച മാധ്യമ ചരിത്ര യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കവെ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 1 910 സെപ്റ്റംബര്‍ 26നാണ് സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലംതിരുനാള്‍ നാടുകടത്തിയത്. രാജഭരണകാലത്ത് ദിവാനായിരുന്ന സി.പി.രാജഗോപാലാചാരി നടത്തിയ അധാര്‍മികതയ്‌ക്കെതിരേ സ്വദേശാഭിമാനി പത്രത്തിലൂടെ പ്രതികരിച്ചതിനാണ് നാടുകടത്തിയത്