സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ റിലീസ് വൈകും. എന്‍ജികെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായികയായി എത്തുന്നത്. വിചാരിച്ചതു പോലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ദീപാവലിക്ക് ചിത്രം തിയറ്ററുകളിലെത്തില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്‍ജികെ യുടെ രണ്ട് ലുക്ക് പോസ്റ്ററുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ഇതോടെ ദീപാവലിക്ക് വിജയ് ചിത്രം സര്‍ക്കാരിന് കാര്യമായ മല്‍സരമുണ്ടാകില്ലായെന്ന് വ്യക്തമായിരിക്കുകയാണ്.