നടിപ്പിന്‍ നായകന്‍റെ തിരിച്ചുവരവ്, മികച്ച അഭിപ്രായവുമായി ‘സൂരറൈപോട്ര്’
സൂര്യ ചിത്രം ‘സൂരറൈപോട്ര്’ ആമസോണ്‍ പ്രൈം വിഡിയോയില്‍ പ്രദര്‍ശനത്തിനെത്തി. ഇന്നലെ അര്‍ധരാത്രിക്ക് അടുത്ത് സ്ട്രീമിംഗ് തുടങ്ങിയ ചിത്രം ആദ്യം തന്നെ കണ്ടവരില്‍ നിന്നെല്ലാം മികച്ച അഭിപ്രായങ്ങളാണ് ഉയരുന്നത്.
#SooraraiPottru – Actor Suriya s back wit a bang, watta fab perf. Wow. Aparna & Urvashi compliment well. Paresh’s characterization is weak. Gud BGM & Dialogues. Superb 1st hlf, lengthy bt gud 2nd hlf. Credits to SudhaKongara. More cinematic, bt emotional & engaging. WORTH WATCH
— Christopher Kanagaraj (@Chrissuccess) November 12, 2020
സൂര്യയുടെ അഭിനേതാവ് എന്ന നിലയില്‍ അല്‍പ്പ കാലത്തിനു ശേഷമുള്ള ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ ഉള്ളതെന്നാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്. നായികയായി തമിഴില്‍ അരങ്ങേറിയ അപര്‍ണ ബാലമുരളിയും കൈയടി നേടുന്നു.
The Suriya we all love #SooraraiPottru pic.twitter.com/JGrYj1GugG
— Forum Keralam (FK) (@Forumkeralam1) November 11, 2020
ഉര്‍വശിയാണ് അഭിനേതാക്കളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെച്ച മറ്റൊരാള്‍. സുധ കോംഗാര സംവിധാനം ചെയ്യുന്ന ഈ ചിത്രം എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി ആര്‍ ഗോപിനാഥിന്റെ ബിസിനസ് ജീവിതം ആധാരമാക്കിയാണ് ഒരുങ്ങിയത്.
#SooraraiPottru – Brilliant One !
Detailed Review Tomorrow !
We won Maaraa
— Friday Matinee (@VRFridayMatinee) November 11, 2020
#SooraraiPottru – Lovely.
The best OTT release by some miles. @Suriya_offl – The man is in top Form . You can easily watch it for him.
Making by #SudhaKongara was top class.
Definitely deserved a Theatre experience
Go for it…
— Forum Keralam (FK) (@Forumkeralam1) November 11, 2020
സൂധ കോംഗാരയും ശാലിനി ഉഷ നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ പരേഷ് റാവല്‍, ജാക്കി ഷ്‌റോഫ്, മോഹന്‍ ബാബു തുടങ്ങിയ അഭിനേതാക്കളുമുണ്ട്. പിരീഡ്‌സ് ദ എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ നിര്‍മ്മാണത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗുനീത് മോംഗയും സൂര്യയുടെ 2ഡി എന്റര്‍ടെയ്‌മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ഇരുതി സുട്ര് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ശ്രദ്ധേയയായ സംവിധായകയാണ് സുധ കോംഗാര. ജി വി പ്രകാശ് ചിത്രത്തിന് സംഗീതം നല്‍കുന്നു.
#SooraraiPottru is a masterpiece @Suriya_offl At his best Welcome back #NadippinNayagan pic.twitter.com/kJcJbBydOb
— Alingal Dilshad (@AlingalDilshad) November 12, 2020
Suriya’s Soorarai Pottru streaming now on Amazon Prime. The movie directed by Sudha Kongara has Aparna Balamurali as the female lead. Getting tremendous response.