സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’ 5 ഭാഷകളില്‍ ഫെബ്രുവരി 4ന്

സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’ 5 ഭാഷകളില്‍ ഫെബ്രുവരി 4ന്

തമിഴ് സൂപ്പര്‍താരം സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ റിലീസ് ചെയ്യുന്നത് മലയാളം ഉള്‍പ്പടെ 5 ഭാഷകളില്‍. ഫെബ്രുവരി 4നാണ് ചിത്രം തിയറ്ററുകളിലെത്തുക.കോവിഡ് കാലം തുടങ്ങിയതിനു ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ സൂര്യ ചിത്രമാണിത്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.


സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ മാസ് എന്‍റര്‍ടെയ്നറായാണ് ഒരുങ്ങിയത്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊൻവണ്ണന്‍, സൂരി, ഇലവരസു എന്നിവരും ചിത്രത്തിലെ മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

Suriya’s ‘EtharkumThunindhavan’ will release in 5 languages on Feb 4th. The Pandiraj directorial is a rural mass entertainer.

Latest Other Language