സൂര്യ 40 പൂജയോടെ തുടങ്ങി

പാണ്ടിരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ സൂര്യ ചിത്രത്തിന് പൂജയോടെ ഔദ്യോഗികമായി തുടക്കമായി. കൊറോണയില്‍ നിന്ന് മുക്തനായ സൂര്യ ഉടന്‍ ക്വാറന്‍റെെന്‍ പൂര്‍ത്തിയാക്കി ചിത്രത്തില്‍ ചേരും. ഒടിടി റിലീസ് ആയി എത്തിയ സൂരറൈപോട്ര് മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയതിന്‍റെ ആത്മ വിശ്വാസത്തിലാണ് താരം. സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹനാണ് നായിക വേഷത്തില്‍ എത്തുന്നത്.

സത്യരാജും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ഇമാന്‍റേതാണ് സംഗീതം. രത്നവേലു ഛായാഗ്രഹണം നിര്‍വഹിക്കും. പാണ്ടിരാജും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പാണ്ടിരാജിന്‍റെ ആദ്യ ചിത്രമായ പസങ്ക 2-ല്‍ സൂര്യ മുഖ്യ വേഷത്തില്‍ എത്തിയപ്പോള്‍ രണ്ടാമത്തെ ചിത്രമായ കടൈക്കുട്ടി സിങ്കം സൂര്യ നിര്‍മിക്കുകയും അതിഥി വേഷത്തില്‍ എത്തുകയും ചെയ്തു.

Suriya’s next with director Pandiaraj started with official pooja. The movie is tentatively known as Suriya40.

Latest Other Language