സൂര്യ 42 എത്തുന്നത് ത്രീഡിയില്‍ 10 ഭാഷകളില്‍

സൂര്യ 42 എത്തുന്നത് ത്രീഡിയില്‍ 10 ഭാഷകളില്‍

ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരുങ്ങുന്നത് വന്‍ ക്യാന്‍വാസില്‍. ‘സൂര്യ 42’ (Surya 42) എന്ന താല്‍ക്കാലിക പേരിലുള്ള ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസെ സൂര്യ (Suriya) പുറത്തിറക്കി. 3D ഫോർമാറ്റിൽ തയാറുക്കന്ന ചിത്രം 10 ഭാഷകളിൽ റിലീസ് ചെയ്യുമെന്ന് മോഷന്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നു. സ്റ്റുഡിയോ ഗ്രീൻ നിർമിക്കുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന.


ഓഗസ്റ്റില്‍ ചിത്രത്തിന്‍റെ ചെറിയൊരു ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ അണിയറപ്രവർത്തകർ മുഴുവനായി പുറത്തുവിടുന്നതേയുള്ളൂ. നയൻതാര അല്ലെങ്കിൽ ദിശ പാട്ട്നിയാണ് നായി എന്നാണ് സൂചന. ചിത്രത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണം സെപ്റ്റംബർ 13 ന് ഗോവയിൽ ആരംഭിക്കും. വലിയൊരു സംഘടന രംഗം ഗോവയിലാണ് ചിത്രീകരിക്കുന്നതെന്നാണ് വിവരം.

Latest Other Language