JSK ഷൂട്ടിംഗ് ആരംഭിച്ചു !! സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ!!

JSK ഷൂട്ടിംഗ് ആരംഭിച്ചു !! സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിൽ!!

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് ജെ എസ് കെ. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ വച്ചു നടന്നു. തുടർന്നു ഷൂട്ടിംഗ് ആരംഭിച്ചു. ഇരിങ്ങാലക്കുടയും പരിസര പ്രദേശങ്ങളിലുമായി ആണ് ഷൂട്ടിംഗ് നടക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ പ്രവീൺ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്.എസ് ജി 255 എന്നാണ് ഈ സിനിമക്ക് താത്കാലികമായി പേരിട്ടിരുന്നത്. റെണദിവേ ആണ് ചായഗ്രഹണം നിർവഹിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനുപമ പരമേശ്വരൻ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടെയാണ് ജെ എസ് കെ. തെലുങ്കിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ‘ കാർത്തികേയ 2 ‘ വിലെ നായിക അനുപമയായിരുന്നു. ‘സത്യം എപ്പോഴും നിലനിൽക്കും ‘ എന്ന ടാഗ് ലൈനോട് കൂടെയുള്ള JSK യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. സജിത്ത് കൃഷ്ണനാണ് ലൈൻ പ്രൊഡ്യൂസർ, പ്രൊജക്റ്റ്‌ ഡിസൈനെർ -ജോൺ കുടിയാൻമല,പ്രൊഡക്ഷൻ കണ്ട്രോളർ- അമൃത മോഹൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശബരി,സൗണ്ട് ഡിസൈൻ -അരുൺ വർമ്മ, ആർട്ട്‌ -ജയൻ ക്രയോണ്, മേക്കപ്പ് – പ്രദീപ്‌ രംഗൻ,കോസ്റ്റും ഡിസൈനർ -അരുൺ മനോഹർ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ,അസോസിയേറ്റ് ഡയറെക്ടർ -ബിച്ചു,സവിൻ ഷാ, സ്റ്റിൽസ് -ജെഫിൽ, അസോസിയേറ്റ് ക്യാമറമാൻ -മനോജ്‌ എ കെ, ഫിനാൻസ് കണ്ട്രോളർ – എം കെ ദിലീപ്കുമാർ,അസിസ്റ്റന്റ് ഡയറെക്ടർ – രാഹുൽ വി നായർ, ആൻ മരിയ അലക്സ്‌,കാർത്തിക്ക് വാർത്താപ്രചരണം -വൈശാഖ് വടക്കേ വീട്,ജിനു അനിൽകുമാർ, മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ

Latest Upcoming