ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്ത് സൂരാജ് വെഞ്ഞാറമൂട് മുഖ്യ വേഷത്തിലെത്തുന്ന ‘ഹെവന്‍’ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി ഹോട്ട്സ്റ്റാറിലെത്തും. ഓഗസ്റ്റ് 19നാണ് റിലീസ്. പി എസ് സുബ്രഹ്‌മണ്യന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ദീപക് പറമ്പോള്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി,ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്‍, അഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരും അഭിനേതാക്കളായി എത്തുന്നു.
കട്ട് ടു ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍,ടി ആര്‍ രഘുരാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി, സംഗീതം-ഗോപി സുന്ദര്‍, എഡിറ്റര്‍-ടോബി ജോണ്‍, കല-അപ്പുണ്ണി സാജന്‍, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം-സുജിത്ത് മട്ടന്നൂര്‍, സ്റ്റില്‍സ്-സേതു, പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍-ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, ആക്ഷന്‍-മാഫിയ ശശി, ഓഡിയോഗ്രഫി-എം ആര്‍ രാജാകൃഷ്ണന്‍,സൗണ്ട് ഡിസൈന്‍-വിക്കി,കിഷന്‍, പി ആര്‍ ഒ- ശബരി.