മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ സവിശേഷ കഥാപാത്രങ്ങളിലൊന്നായി പേരന്‍പിലെ അമുദവനെ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ മറ്റൊരു നടനും വേഷമിട്ടിരുന്നു. സുരാജ് വെഞ്ഞാറമ്മൂടാണത്. പേരന്‍പില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം മുന്‍പ് ചില അഭിമുഖങ്ങളില്‍ സുരാജ് പങ്കുവെക്കുകയും ചെയ്തിരുന്നു. റാമിനും മമ്മൂട്ടിക്കൊപ്പം സുരാജും നില്‍ക്കുന്നതിന്റെ ലൊക്കേഷന്‍ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അവസാന പതിപ്പില്‍ സുരാജിന്റെ കഥാപാത്രം ഉണ്ടായിരുന്നില്ല.
ചിത്രത്തിന്റെ ദൈര്‍ഘ്യം ക്രമീകരിക്കുന്നതിന്റെ ഭാഗമായും അവസാന ഘട്ടത്തില്‍ ചിത്രത്തെ കൂടുതല്‍ കേന്ദ്രീകൃതമാക്കുന്നതിന്റെ ഭാഗമായും സുരാജിന്റെ കഥാപാത്രത്തെ ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന.