സുരാജിന്‍റെ ‘റോയ്’ നാളെ മുതല്‍ സോണി ലിവില്‍

സുരാജിന്‍റെ ‘റോയ്’ നാളെ മുതല്‍ സോണി ലിവില്‍

സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം ‘റോയ് ‘ നേരിട്ടുള്ള ഒടിടി റിലീസായി എത്തുന്നു ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. . സിജ റോസ് ആണ് ചിത്രത്തിലെ നായിക. നാളെ മുതല്‍ സോണി ലിവില്‍ ചിത്രം ലഭ്യമാകും.

വെബ് സോണ്‍ മൂവീസ്സ് ടീം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വഹിക്കുന്നു. വിനായക് ശശിധരന്‍റെ വരികള്‍ക്ക് മുന്ന പി ആര്‍ സംഗീതം പകരുന്നു. . റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍-എം ബാവ, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-രമ്യ സുരേഷ്, എഡിറ്റര്‍-വി സാജന്‍,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, പരസ്യകല-ഫ്യൂന്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്റ്റര്‍-എം ആര്‍ വിബിന്‍, സുഹൈയില്‍ ഇബ്രാഹിം, സമീര്‍ എസ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Latest OTT