മലയാള സിനിമയിലെ യുവതാരം സണ്ണിവെയ്‌നിന്റെ വിവാഹം മാധ്യമങ്ങളെ അറിയിക്കാതെ ലളിതമായ ചടങ്ങായാണ് നടന്നത്. എന്നാല്‍ സിനിമയിലെ സുഹൃത്തുക്കളെല്ലാം ഒത്തുകൂടിയ വര്‍ണാഭമായ ചടങ്ങായാണ് റിസപ്ഷന്‍ നടന്നത്. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനിയാണ് സണ്ണിയുടെ ഭാര്യ. ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നു.
ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സണ്ണി വെയ്ന്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.