New Updates
  • മോഹന്‍ലാല്‍ ലൂസിഫര്‍ ഡബ്ബിംഗ് തുടങ്ങി

  • ഇന്ദുഗോപന്റെ രചനയില്‍ ജൂഡ് അന്തോണി ചിത്രം

  • ധ്രുവിന്റെ വര്‍മയ്ക്ക് സംഭവിച്ചതെന്ത്? സംവിധായകന്‍ ബാല പറയുന്നതിങ്ങനെ

  • ബ്രദേഴ്‌സ് ഡേ ഒരുങ്ങുന്നത് 15 കോടിയില്‍, നിര്‍മാണം പ്രിഥ്വിയും ലിസ്റ്റിന്‍ സ്റ്റീഫനും

  • ആദിവാസി കുടുംബങ്ങള്‍ മഞ്ജു വാര്യരുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുന്നു

  • അണ്ടര്‍ വേള്‍ഡ് മാസ് പ്രതികാര കഥ- ആസിഫ് അലി

  • യാത്രയുടെ വിജയത്തില്‍ എന്‍ടിആറിനെ അപമാനിക്കരുതെന്ന് മഹി വി രാഘവ്

  • ഹാപ്പി സര്‍ദാറില്‍ ജാവേദ് ജഫ്രിക്കൊപ്പം കാളിദാസ് ജയറാം

  • രംഗീല ലൊക്കേഷനില്‍ അടിച്ചുപൊളിച്ച് സണ്ണി ലിയോണ്‍- ലൊക്കേഷന്‍ വിഡിയോകള്‍

സണ്ണി ലിയോണിനൊപ്പം സലിം കുമാര്‍- രംഗീല ലൊക്കേഷന്‍ ചിത്രം

സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ആദ്യ മലയാള ചിത്രം രംഗീലയുടെ ഷൂട്ടിംഗ് ഗോവയില്‍ തുടങ്ങി. സണ്ണി ലിയോണിനൊപ്പമുള്ള ഒരു ലൊക്കേഷന്‍ ചിത്രം സലിംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രത്തില്‍ സാന്ദ്ര ലോപ്പസ് എന്ന താര സുന്ദരിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ദക്ഷിണേന്ത്യയിലെയും ഗോവയിലേയും ഒട്ടു മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും രംഗീലയുടെ ലൊക്കേഷനുകളാണ്. നേരത്തേ സണ്ണി ലിയോണിന്റെ മലയാളത്തിലെ ആദ്യ നൃത്തരംഗം മമ്മൂട്ടി ചിത്രം മധുരരാജയ്ക്കായി ഷൂട്ട് ചെയ്തിട്ടുണ്ട്. സലിം കുമാര്‍ മധുരരാജയിലും സണ്ണിലിയോണിനൊപ്പം എത്തുന്നുണ്ട്.

ഗോവയില്‍ നിന്ന് ഹംപിയിലേക്ക് ഒരു കൂട്ടം ആളുകള്‍ നടത്തുന്ന യാത്രയാണ് രംഗീലയുടെ പ്രമേയം. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങി മലയാളത്തിലെ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സണ്ണി ലിയോണിന് മലയാളം സംഭാഷണങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന രംഗീലയക്ക് തിരക്കഥ ഒരുക്കിയതും ജയലാലാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷാ ആണ്. കോ പ്രൊഡക്ഷന്‍ ഫെയറി ടെയില്‍ പ്രൊഡക്ഷന്‍സ്, ഡിസ്ട്രിബ്യൂഷന്‍ വണ്‍ വേള്‍ഡ് എന്റെര്‍ടെയ്ന്‍മെന്റ്‌സ്, പ്രൊജക്ട് ഡിസൈന്‍ ജോസഫ് വര്‍ഗീസ്. മണിരത്‌നം ,സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. ചിത്രത്തില്‍ സെക്‌സ് കോമഡി ഉണ്ടാകില്ലെന്നും കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടുള്ളതാണ് രംഗീലയെന്നും സന്തോഷ് വ്യക്തമാക്കുന്നു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *