മമ്മൂട്ടി ചിത്രം മധുര രാജയില്‍ താന്‍ നൃത്ത രംഗത്തില്‍ എത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ച് സണ്ണി ലിയോണ്‍. ഒരു ഇംഗ്ലീഷ് പത്രത്തിനോടാണ് ഇതു സംബന്ധിച്ച് താരം പ്രതികരിച്ചത്. മമ്മൂട്ടിക്കൊപ്പം ഒരു രംഗത്തിലെത്തുന്നതിന്റെ ആവേശത്തിലാണെ താനെന്ന് വ്യക്തമാക്കിയ സണ്ണി ലിയോണ്‍ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്ന ഗാനമാണിതെന്നും ഐറ്റം നൃത്തത്തിനായി തിരികികയറ്റിയതല്ലെന്നും വ്യക്തമാക്കി.
അടുത്തയാഴ്ച കൊച്ചിയിലായിരിക്കും ഈ ഗാനം ചിത്രീകരിക്കുക. ഇതിനായുള്ള റിഹേഴ്‌സല്‍ സണ്ണി ലിയോണ്‍ ആരംഭിച്ചു കഴിഞ്ഞു. ഹാസ്യം കലര്‍ത്തിയ തന്റെ ട്രേഡ്മാര്‍ക്ക് ചുവടുകളുമായി മമ്മൂട്ടി തന്നെയായിരിക്കും സണ്ണി ലിയോണിനൊപ്പം ഉണ്ടാവുക എന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ വിഷു റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്.