മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിനായി വ്യാപകമായ പ്രൊമേഷനാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് ലഭിക്കുന്ന വലിയ ഹൈപ് മുതലാക്കാന്‍ വ്യാജമായി പല അഭ്യൂഹങ്ങളും പലരും പടച്ചുവിടുന്നുണ്ട്. സ്റ്റീഫന്‍ ഇടുമ്പളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഇന്‍ട്രോ രംഗത്തിന്റെ വിവരണം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വിവരണത്തിനെതിരേ മുരളീ ഗോപിയും പ്രിഥ്വിരാജും തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
#StopLuciferRumours 👎🏼@Mohanlal @PrithviOfficial @muraligopy #AntonyPerumbavoor #AashirvadCinemas @vivekoberoi #ManjuWarrier @Indrajith_S @ttovino @Poffactio pic.twitter.com/MDP8OyeClb
— POFFACTIO ™ (@Poffactio) March 2, 2019