New Updates

ഇന്ദ്രന്‍സിന് പുതുവഴിയിലെ നേട്ടം, പ്രതിഭയുടെ ആത്മവിശ്വാസവുമായി പാര്‍വതി

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആളൊരുക്കം എന്ന ചിത്രത്തിലെ കഥകളിയാശാനെ മികച്ചതാക്കിയ ഇന്ദ്രന്‍സ് മികച്ച നടനായി. ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വതി മികച്ച നടിയായപ്പോല്‍ ഈ.മ.യൗ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പല്ലിശേരിക്ക് നേടിക്കൊടുത്തു. ഒറ്റമുറി വെളിച്ചമാണ് മികച്ച ചിത്രം
കഥാകൃത്തിനുള്ള പുരസ്‌കാരം സംവിധാകന്‍ എംഎ നിഷാദ് (കിണര്‍) സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാളൂര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

മറ്റ് അവാര്‍ഡുകള്‍

രണ്ടാമത്തെ ചിത്രം-ഏദന്‍
കഥാകൃത്ത്-എംഎ നിഷാദ് (കിണര്‍)
മികച്ച ഗായിക-സിതാര കൃഷ്ണകുമാര്‍ (വിമാനം)
ഗായകന്‍-ഷഹബാസ് അമന്‍ (മായാനദി)
മികച്ച ബാലതാരങ്ങള്‍-മാസ്റ്റര്‍അഭിനന്ദ് , ബേബി നക്ഷത്ര (രക്ഷാധികാരി ബൈജു)
സംഗീതസംവിധായകന്‍-എംകെ അര്‍ജുനന്‍ (ഭയാനകം)
പശ്ചാത്തലസംഗീതം-ഗോപി സുന്ദര്‍ (ടേക്ക് ഓഫ്)
ക്യാമറാമാന്‍- മനേഷ് മാധവ് (ഏദന്‍)
സ്വഭാവനടന്‍-അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
പുതമുഖസംവിധായകന്‍-മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
ജനപ്രിയ ചിത്രം-രക്ഷാധികാരി ബൈജു

ടിവി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. സിനിമാസാംസ്‌കാരിക മന്ത്രി എകെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *