തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ അഭിലാഷ് എസ് കുമാര്‍ (Abhilash S Kumar) സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ചട്ടമ്പിയുടെ (Chattambi Movie) ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി (Sreenath Bhasi) മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലുണ്ട്. ഇടുക്കിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ ഡോണ്‍ പാലത്തറ നിര്‍വഹിച്ചിരിക്കുന്നു.
അലക്സ് ജോസഫ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചു. ഗ്രേസ് ആന്റണി, ബിനു പപ്പു, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അലക്സ് ജോസഫ് ആണ് ഛായാഗ്രാഹകന്‍. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.