സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ഡാൻസ് പാർട്ടിയിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിനെ നയിക്കുന്നത്.ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പ്രൊഡ്യൂസർ അസോസിയേഷന്റെ നിസ്സഹകരണ വിവാദങ്ങൾക്ക് ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമ എന്നതാണ് ഈ ചിത്രത്തെ ചർച്ചാവിഷയമാക്കുന്നത്. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹൻ തന്നെയാണ്.
ഫുക്രു, ജൂഡ് ആന്തണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ , ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ.
ബിജിപാലാണ് സംഗീത സംവിധാനം നിർവഹിക്കുക. എഡിറ്റിങ് -വി സാജൻ. പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, ലിറിക്സ് – സന്തോഷ് വർമ്മ,പ്രൊജക്ട് കോ- ഓർഡിനേറ്റർ ഷഫീക്ക്, പ്രൊജക്റ്റ് ഡിസൈനർ- മധു തമ്മനം, സതീഷ് കൊല്ലം, കൊ ഡയറക്ടർ – പ്രകാശ് കെ മധു, മേക്ക് അപ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ്, ഫിനാൻസ് കൺട്രോളർ – സുനിൽ പി എസ്, സ്റ്റിൽസ് – നിദാദ് കെ എൻ, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, മീഡിയ മാനേജ്മെന്റ് & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.