സൗബിനിന്‍റെ ‘ജിന്ന്’ ഡിസംബർ 30ന് തിയറ്ററുകളില്‍

സൗബിനിന്‍റെ ‘ജിന്ന്’ ഡിസംബർ 30ന് തിയറ്ററുകളില്‍

സിദ്ധാര്‍ത്ഥ് ഭരതന്‍ (Sidharth Bharathan) സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിറും (Soubin Shahir) ശാന്തി ബാലചന്ദ്രനും (Santhi Balachandran) മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ജിന്ന്’ (Djinn) എന്ന ചിത്രം ഡിസംബർ 30ന് തിയറ്ററുകളിലെത്തും. കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന സസ്‌പെന്‍സ് ഡ്രാമയാണ് ഈ ചിത്രം. നേരത്തേ മേയില്‍ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പല കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.

രാജേഷ് ഗോപിനാഥന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മിക്കുന്നത്. ലിയോണ ഷെണോയിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ ജിന്നിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ജിന്നിനായി ക്യാമറ ചലിപ്പിച്ചത്. ഭവന്‍ ശ്രീകുമാറിന്‍റേതാണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം നല്‍കി.

Latest Upcoming