സൗബിനിന്‍റെ സംവിധാനത്തില്‍ ദുല്‍ഖറിന്‍റെ ‘ഓതിരം കടകം’
ബോക്സ് ഓഫിസിലും നിരൂപകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടിയ ‘പറവ’യ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓതിരം കടകം’ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം ദുല്‍ഖറിന്‍റെ ജന്മദിനത്തിലാണ് പ്രഖ്യാപിച്ചത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ എത്തുന്നതെന്ന് അനൌണ്‍സ്‍മെന്‍റ് പോസ്റ്റര്‍ വ്യക്താക്കുന്നു. നടന്‍ എന്ന നിലയില്‍ സിനിമയില്‍ മുന്നേറുന്ന സൗബിന്‍ മമ്മൂട്ടിയെ നായകനാക്കി ഒരു വന്‍ചിത്രം ഒരുക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദുല്‍ഖറിന്‍റെ വേ വാര്‍ ഫിലിംസാണ് ‘ഓതിരം കടകം’ നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഷൂട്ടിംഗ് അധികം വൈകാതെ തുടങ്ങുമെന്നാണ് സൂചന. നേരത്തേ പറവയിലും ദുല്‍ഖറ്‍ പ്രധാനപ്പെട്ടൊരു അതിഥി വേഷത്തില്‍ എത്തിയിരുന്നു. ‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്.’ ചിത്രത്തിന്‍റെ ഗ്രാഫിക്കല്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
Soubin Shahir’s directorial next ‘Othiram Kadakam’ will have Dulquer Salmaan in the lead role. Start rolling soon.
പറവ’യ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓതിരം കടകം’ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രം- Soubin Shahir’s directorial next ‘Othiram Kadakam’ will have Dulquer Salmaan in the lead role. Start rolling soon.