സോഹന്‍ സീനുലാൽ വിവാഹിതനായി

സോഹന്‍ സീനുലാൽ വിവാഹിതനായി

സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ (Sohan Seenulal) വിവാഹിതനായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു.

കാബൂളിവാല എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ സോഹൻ സീനുലാൽ പിന്നീട് സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി മാറുകയായിരുന്നു. 2011ൽ മമ്മൂട്ടിച്ചിത്രം ഡബിൾസ്- ലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറി. പിന്നീട് വന്യം, അൺലോക്ക് എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ആക്ഷൻ ഹീറോ ബിജു, തോപ്പില്‍ ജോപ്പന്‍, ഗ്രേറ്റ് ഫാദര്‍, കെയറോഫ് സൈറ ബാനു, പരോള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഉണ്ട, അബ്രഹാമിന്‍റെ സന്തതികള്‍, പഞ്ചവര്‍ണ്ണ തത്ത, ദ് പ്രീസ്റ്റ്, ബ്രോ ഡാഡി തുടങ്ങിയ നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.

Latest Starbytes