ഹിറ്റ് പട്ടികയില്‍ ഇടം നേടിയ വേലൈക്കാരനു ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന മിസ്റ്റര്‍ ലോക്കലിന്റെ ടീസര്‍ പുറത്തുവന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറായാണ് തയാറാക്കുന്നത്. ശിവ കാര്‍ത്തികേയന്റെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തുവന്നിട്ടുള്ളത്.
ശിവ കാര്‍ത്തികേയന്റെ 13ാം ചിത്രം എന്ന നിലയില്‍ എസ്‌കെ 13 എന്ന പേരിലാണ് ചിത്രം നേരത്തേ അറിയപ്പെട്ടിരുന്നത്. രാധികയും സതീഷും പ്രധാന വേഷങ്ങളിലുണ്ട്. ഹിപ്‌ഹോപ് തമിഴ ആണ് സംഗീതം നല്‍കുന്നത്. കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മാണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നയം വ്യക്തമാക്കി രജനികാന്ത്