നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഹൃദ്യമായൊരു പ്രണയകഥ അവതരിപ്പിച്ച ” സിന്ദൂരം ” ആമസോണ്‍ പ്രൈമില്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലൊരുക്കിയ ചിത്രം നേരത്തേ തിയറ്ററുകളില്‍ റിലീസ് ചെയ്ത് ശ്രദ്ധ നേടിയിരുന്നു. ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഇനി മുതൽ ആമസോൺ പ്രൈമിൽ കാണാം.
പ്രവീൺറെഡി ജംഗ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം തുമ്മലപ്പള്ളിയാണ്. കിഷോർ ശ്രീകൃഷ്ണയും എം സുബ്ബറെഡിയും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് കേശവയാണ്. ഹൃദ്യമായ പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഗൗര ഹരിയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആർഓ.