ഗൗതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈ താണ്ടി വരുവായ’ എന്ന പ്രണയ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ചിമ്പു-തൃഷ ജോഡി ജീവിതത്തിലും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോളിവുഡ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിലിംഫെയര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളും സിമ്പുവും തൃഷയും തമ്മിലുള്ള വിവാഹത്തെ കുറിച്ച് സൂചന നല്‍കുന്നുണ്ട്.
സിനിമാ മേഖലയില്‍ വിവിധ ഗോസിപ്പുകളിലൂടെ കടന്നുവന്നവരാണ് സിമ്പുവും തൃഷയും. നയന്‍താര, ഹന്‍സിക എന്നിവരുമായി ഉണ്ടായിരുന്ന പ്രണയ ബന്ധം സിമ്പു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. റാണ ദഗ്ഗുബാട്ടിയുമായി ചേര്‍ത്ത് തൃഷയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നു. നിര്‍മാതാവ് വരുണ്‍ മണിയനുമായി ഒരിക്കല്‍ തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. എന്നാല്‍ വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
അലൈ തുടങ്ങിയ ചിത്രത്തിലും സിമ്പുവും തൃഷയും ജോഡിയായി എത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് ‘വിണ്ണൈ താണ്ടി വരുവായ’-യിലെ ജെസിയും കാര്‍ത്തിക്കുമായി ഇരുവരും വീണ്ടും ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഷോര്‍ട്ട്ഫിലിമില്‍ എത്തിയിരുന്നു.
As per Kollywood gossip column’s Simbu and Trisha getting ready to tie their wedding knot. The Jodi is well known for its chemistry in Gautham Menon directorial ‘Vinnai Thandi Varuvaaya’.