തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്താകെ സജീവ സാന്നിധ്യമായിരുന്ന സില്‍ക്ക് സ്മിതയുടെ അവസാന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. സ്മിത മരിച്ച് 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് രാഗതലങ്ങള്‍ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. 1995ല്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രം പ്രമേയവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളെ തുടര്‍ന്ന് അന്ന് റിലീസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. 1996ലാണ് സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തത്. തിരുപ്പതി രാജനാണ് രാഗതലങ്ങള്‍ സംവിധാനം ചെയ്തത്.
സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള വെബ് പരമ്ബരയാക്കാന്‍ തയാറെടുക്കുകയാണ് തമിഴ് സംവിധായകന്‍ പാ രഞ്ജിത്. നേരത്തേ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഹിന്ദിയില്‍ ഡേര്‍ട്ടി പിക്ചര്‍ എന്ന പേരില്‍ വിദ്യാബലന്‍ നായികാ വേഷത്തില്‍ എത്തിയ ചിത്രം എത്തിയിരുന്നു. സ്മിതയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളും സിനിമയില്‍ എത്തുന്നതിനു മുമ്പുള്ള കാലവും കുട്ടിക്കാലവും എല്ലാമാണ് രഞ്ജിത് പരമ്പരയില്‍ ഉള്‍ക്കൊള്ളിക്കുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ