ജിജോ ജോസഫ് (Jijo Joseph) സംവിധാനം ചെയ്ത് സിജു വില്‍സണ്‍ (Siju Wilson), ലിയോണ ലിഷോയ് (Leona Shenoy) എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘വരയന്‍’ (Varayan) എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. മേയ് 20നാണ് ചിത്രം റിലീസ് ചെയ്യുക. സത്യം സിനിമാസിന്‍റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ഡാനി കപൂച്ചിന്‍ കഥ, തിരക്കഥ എഴുതി. ഒരു വൈദികന്‍റെ വേഷത്തിലാണ് സിജു എത്തുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് വരയന്‍ എന്നാണ് സൂചന.
ജോയ് മാത്യു , വിജയരാഘവന്‍ , മണിയന്‍ പിള്ള രാജു , ജൂഡ് ആന്റണി, ജയശങ്കര്‍, അരിസ്റ്റോ സുരേഷ് , ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.
എഡിറ്റിംഗ് ജോണ്‍കുട്ടി, ക്യാമറ രജീഷ് രാമന്‍, സംഗീതം പ്രകാശ് അലക്‌സ്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമാണ് പ്രധാന ലൊക്കേഷന്‍.