തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത് നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘ശ്യാം സിംഘ റോയി’തിയറ്ററുകളിലെത്തി. നാല് തെന്നിന്ത്യന്‍ ഭാഷകളിലും പുറത്തിറങ്ങിയ ചിത്രം പിരീഡ് സ്വഭാവത്തിലാണ് ഒരുക്കിയിട്ടുള്ളത്. കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
ശ്യാം എന്ന കഥാപാത്രമായാണ് നാനി എത്തുന്നത്. മിക്കി ജെ മെയർ ആണ് സംഗീതം. ചിത്രത്തില്‍ വി എഫ് എക്സിനും വലിയ പ്രാധാന്യമുണ്ട്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
ക്യാമറ കൈകാര്യം ചെയ്തത് സാനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്, പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്, മീഡിയ മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Here is the Kerala theater list for Nani starrer ‘Shyam Singha Roy’. The Rahul Samkrithyan directorial is in all South Indian languages.