രാഹുല്‍ സദാശിവന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിയും അര്‍ജുന്‍ അശോകനും മുഖ്യ വേഷങ്ങളിലെത്തുന്ന ഭ്രമയുഗത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഒറ്റപ്പാലത്ത് വരിക്കാശേരി മനയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഒടിടി റിലീസായി എത്തി ശ്രദ്ധനേടിയ ഭൂതകാലം സിനിമയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ പുറത്തിറങ്ങിയ ലുക്ക് പോസ്റ്ററിലൂടെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്‌ണൻ, മേക്കപ്പ്: റോനെക്‌സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ നൈറ്റ്.
2024 തുടക്കത്തില്‍ ഈ ചിത്രം റിലീസ് ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.