ശോഭന-മമ്മൂട്ടി സെല്‍ഫി വൈറല്‍

ശോഭന-മമ്മൂട്ടി സെല്‍ഫി വൈറല്‍

മലയാളികളുടെ പ്രിയ താരവും നര്‍ത്തകിയുമായ ശോഭന ഫെയ്സ്ബുക്കില്‍ പങ്കുവെച്ച സെല്‍ഫി ഇപ്പോള്‍ വൈറലാകുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം എടുത്ത പുതിയ സെല്‍ഫിയാണ് ശ്രദ്ധ നേടുന്നത്. ഒരുകാലത്തെ ഹിറ്റ് താരജോഡികളായിരുന്ന ഇരുവരെയും വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ച് ഒരു ഫ്രെയിമില്‍ കാണാനായതിന്‍റെ സന്തോഷം പലരും കമന്‍റുകളില്‍ പങ്കുവെക്കുന്നു. കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിബിഐ5-ന്‍റെ ലൊക്കേഷനില്‍ വെച്ചാണ് സെല്‍ഫി പകര്‍ത്തിയിട്ടുള്ളത്.

‘ക്യാപ്റ്റനെ സന്ദര്‍ശിച്ചു, ഫാന്‍ മൊമന്‍റ്’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശോഭന സെല്‍ഫി പങ്കുവെച്ചത്. ഈ ഫോട്ടോ പുറത്തുവന്നതോടെ സിബിഐ 5-ല്‍ ശോഭനയും ഭാഗമാണോയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാല്‍. ഇതു സംബന്ധിച്ച് ഇതുവരെ യാതൊരു അറിയിപ്പും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് വന്നിട്ടില്ല.

Shobhana’s selfie with Mammootty went viral soon. The photo was taken at the location of ongoing CBI 5.

Latest Starbytes