ഉണ്ണി മുകുന്ദന്‍ (Unnimukundan) മുഖ്യ വേഷത്തില്‍ എത്തുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ (Shefeekkinte Santhosham) എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. അനൂപ് പന്തളം (Anoop Panthalam) സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണിമുകുന്ദനും ബാദുഷയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിന് സംഗീതം നല്‍കുന്നു. മനോജ് കെ. ജയന്‍, ബാല, ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലേക്ക് എത്തും.
Here is the official teaser of #ShefeekkinteSanthosham! 🤗✨💝
In Theatres from November 25th. https://t.co/O61Gv8R2EJ (E-sub) #UnniMukundan #UMF #AnupPandalam #GoodwillEntertainments #SuryaTV #PharsFilm #Saregama pic.twitter.com/aEW0W6SQOg— Unni Mukundan (@Iamunnimukundan) November 14, 2022
ഈരാറ്റുപേട്ട പ്രധന ലൊക്കേഷനാകുന്ന ചിത്രത്തില്‍ ഷഹീന്‍ സിദ്ധിക്ക്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ബോബൻ സാമുവൽ, ഹരീഷ് പേങ്ങൻ, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. എല്‍ദോ ഐസക് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് നൌഫല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിക്കുന്നു.