ഷറഫുദ്ദീനും ഗ്രേസും ഒന്നിക്കുന്ന ‘പത്രോസിന്‍റെ പടപ്പുകള്‍’

മലയാളത്തിലെ യുവതാരനിരയിലെ ശ്രദ്ധേയരായ അഭിനേതാക്കളായ ഷറഫുദ്ദീനും ഗ്രേസ് ആന്‍റണിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ‘പത്രോസിന്‍റെ പടപ്പുകള്‍’ പ്രഖ്യാപിച്ചു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ചിത്രം നവാഗതനായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് മരിക്കാര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ്.

ഡിനോയ് പൗലോസ്, നസ്‌ലെന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ജയേഷ് മോഹന്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും ഒരുക്കുന്നു. സംഗീത് പ്രതാപ് ആണ് എഡിറ്റിംഗ്.ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നതിനാണ് പദ്ധതിയിടുന്നത്.

Sharaffudheen joins Grace Antony in ‘Pathrosinte Padappukal’. Dinoy Paulose will write for this Afsal Abdul Latheef directorial.

Latest Upcoming