New Updates
  • കെജിഎഫ് മലയാളം- തിയറ്റര്‍ ലിസ്റ്റ് കാണാം

  • ഫഹദിന്റെ ഞാന്‍ പ്രകാശന്‍, ഈ തിയറ്ററുകളില്‍

  • എന്റെ ഉമ്മാന്റെ പേര്- തിയറ്റര്‍ ലിസ്റ്റ്

  • മാര്‍ക്കോണി മത്തായിയുമായി വിജയ് സേതുപതിയും ജയറാമും

  • ധനുഷ്, ടോവിനോ -മാരി 2 കേരള തിയറ്റര്‍ ലിസ്റ്റ്

  • പ്രേതം 2- തിയറ്റര്‍ ലിസ്റ്റ്

  • ഒരു മണിക്കൂര്‍ നീളമുള്ള ”രണ്ടാമത്തെ വീട്”

  • അടിച്ചുപൊളിച്ച് കരീനയും സെയ്ഫും- വെക്കേഷന്‍ ചിത്രങ്ങള്‍ കാണാം

  • ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ റെക്കോഡിനൊരുങ്ങി മമ്മൂട്ടി

  • ആഷിഖ് അബുവിന്റെ വൈറസിലേക്ക് പുതുമുഖങ്ങളെ തേടുന്നു

2.0 യ്ക്ക് ബുക്ക് മൈ ഷോ റെക്കോഡ്, 301 കോടിയുടെ ബുക്കിംഗ്

ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോമിലൂടെയുള്ള ഓണ്‍ലൈന്‍ ബുക്കിംഗില്‍ ഈ വര്‍ഷം ഏറ്റവും മുന്നിലെത്തിയ ചിത്രമായി ശങ്കര്‍ സംവിധാനം ചെയ്ത 2.0 മാറി. രജനീകാന്ത് മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ അക്ഷയ് കുമാറും എത്തിയിരുന്നു. 301 കോടി രൂപയുടെ ടിക്കറ്റാണ് ചിത്രത്തിന്റെ എല്ലാ പതിപ്പുകള്‍ക്കുമായി ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ആദ്യ ദിവസം തന്നെ 115 കോടി രൂപ എല്ലാ പതിപ്പുകളില്‍ നിന്നുമായി നേടാന്‍ 2.0യ്ക്ക് ആയിരുന്നു.
ബോളിവുഡ് ചിത്രങ്ങളായ സഞ്ജു, പദ്മാവദ്, ടൈഗര്‍ സിന്ദാ ഹേ എന്നിവയെ പിന്നിലാക്കിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ 2.0 ഒന്നാമതെത്തിയത്. സഞ്ജു 297 കോടി രൂപയാണ് ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ നേടിയത്. മേയില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ലൈക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മാണ വിതരണ കമ്ബനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തിക്കുന്നത്.

Previous : ഷൈനിന്റെ ഇഷ്‌ക് ഷൂട്ടിംഗ് തുടങ്ങി

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *