ശങ്കറിന്‍റെ രാം ചരണ്‍ ചിത്രം പ്രഖ്യാപിച്ചു

തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും തെലുങ്കിലെ സൂപ്പര്‍താരം രാംചരണും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴില്‍ നിന്ന് വിജയ് സേതുപതിയും ഉണ്ടാകുമെന്നാണ് വിവരം. തമിഴിലും തെലുങ്കിലുമായാണ് ചിത്രീകരണം നടത്തുക. ദില്‍ രാജു, സിരീഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

കൊറോണ പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 ചിത്രീകരണത്തിലായിരുന്നു ശങ്കര്‍. ബജറ്റ് ഉള്‍പ്പടെയുള്ള തര്‍ക്കങ്ങള്‍ കാരണം ഷൂട്ടിംഗ് പല തവണ വൈകിയ ചിത്രം സെറ്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. പിന്നീട് കൊറോണ മൂലം ഷൂട്ടിംഗ് പുനരാരംഭിക്കാനായില്ല. ഇനി പ്രധാനമായും വിദേശ ലൊക്കേഷനുകളിലെ ചിത്രീകരണമാണ് പൂര്‍ത്തിയാക്കാനുള്ളത് എന്നതിനാല്‍ ഇത് മാറ്റിവെച്ചിരിക്കുകയാണ്. രാജമൌലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്‍ ജോലിയിലാണ് ഇപ്പോള്‍ രാംചരണ്‍ ഉള്ളത്.

Super director Shankar joins Telugu star Ramcharan for his next. The magnum opus is now known as RC15 and SVC50.

Latest Other Language