തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗിലൂടെ നടി ഷംന കാസിം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. അനുസിതാര, റായ് ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. തമിഴില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുളള ഷംനയുടെ പുതിയ ചിത്രം സവരക്കത്തിയാണ്.
മമ്മൂട്ടി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. മധ്യ വയസില്‍ എത്തിയ ഒരു കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്.