ട്രാഫിക് പൊലീസായി മമ്മൂട്ടി

ട്രാഫിക് പൊലീസായി മമ്മൂട്ടി

‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി ട്രാഫിക് പൊലീസ് ഇന്‍സ്‍പെക്റ്ററായി എത്തുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. നൈറ്റ് ഡ്രൈവ്, പത്താംവളവ് തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങളുടെ രചന നിര്‍വഹിച്ച അഭിലാഷ് പിള്ളയാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്.

നിലവില്‍ സിബിഐ 5-ന്‍റെ സെറ്റിലുള്ള മമ്മൂട്ടി ഇത് പൂര്‍ത്തിയാക്കിയ ശേഷം നെറ്റ്ഫ്ളിക്സ് സീരീസിലെ തന്‍റെ ചിത്രത്തിന്‍റെ ഷൂട്ടിംഗിലേക്ക് കടക്കും. ഇതിനു ശേഷമാകും ഷാജി പാടൂര്‍ ചിത്രം ആരംഭിക്കുക എന്നാണ് വിവരം. ദീര്‍ഘകാലമായി മമ്മൂട്ടിയുടെ സന്തതസഹചരിയായ ജോര്‍ജ്ജ് ആണ് ചിത്രം നിർമിക്കുക.

Director Shaji Padoor again joins with Mammootty for his next. Mammootty will essay a traffic police inspector in this.

Latest Upcoming