ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു

ഷാജി കൈലാസ്-മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ട്വല്‍ത്ത്മാനി’നു ശേഷം മോഹന്‍ലാല്‍ ജോയ്ന്‍ ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒക്റ്റോബറില്‍ ആരംഭിക്കും. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ഒരു മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ കൂട്ടുകെട്ടിലെ മുന്‍ചിത്രങ്ങള്‍ പോലെ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.


രാജേഷ് ജയറാം ആണ് ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംഗ് നേരത്തേ ഷാജികൈലാസ് തുടങ്ങിവെച്ചിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാണോ മോഹന്‍ലാല്‍ ചിത്രത്തിലേക്ക് നീങ്ങുക എന്നത് വ്യക്തമല്ല. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോഡാഡി’യുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. മോഹന്‍ലാല്‍ ഉടന്‍ ട്വല്‍ത്ത്മാനില്‍ ജോയിന്‍ ചെയ്യും

Shaji Kailas joins with Mohanlal with after 12 years. The yet to be titled movie will be written by Rajesh Jayaram.

Latest Upcoming